ഇക്കഴിഞ്ഞ മാര്‍ച്ച് മാസം പുറത്തിറങ്ങിയ ഇന്‍ഫോ കൈരളി എന്ന കേരളത്തില്‍ പ്രസിദ്ധീകരിക്കുന്ന മാസികയില്‍ “മലയാളത്തില്‍ ബ്ലോഗിങ്ങിന്” എന്നൊരു ലേഖനമുണ്ടായിരുന്നു. മുപ്പത്തി ആറാം പേജില്‍ അച്ചടിച്ച് വന്ന ലേഖനത്തിന്റെ ആദ്യ പേജ് ചുവടെ കൊടുക്കുന്നു.
ഒറ്റ നോട്ടത്തില്‍ നിന്ന് തന്നെ മനസ്സിലാകും ഈ പേജിന്റെ ലേഔട്ട് എവിടെ നിന്ന് വന്നുവെന്ന്. മലയാളം ബ്ലോഗ് പോര്‍ട്ടലിന്റെ ടെമ്പ്ലേറ്റ് അതേ പടി ഈ മാസിക ഉപയോഗിച്ചിട്ടുണ്ട്. ഞങ്ങളുടെ പോര്‍ട്ടലിന്റെ നിറങ്ങള്‍ പോലും അതേ പടി ഈ മാസികയില്‍ വന്നു. ഇതൊന്നും പോര്‍ട്ടല്‍ ശില്പ്പികളുടെ അറിവോ സമ്മതത്തോടെയോ അല്ല. ആകസ്മികമായി ഈ പേജ് കാണുന്നതു വരെയും ഈ മാസികയുടെ ഈ ലേഖനത്തിനെക്കുറിച്ച് പോര്‍ട്ടലിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരും അറിഞ്ഞതുകൂടി ഇല്ല.
പോര്‍ട്ടലിന്റെ ഈ ടെമ്പ്ലേറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത് കുമാറേട്ടനും മഴനൂലും ചേര്‍ന്നാണ്. പിന്നീട് ഞാനും മഴനൂലും ചേര്‍ന്ന് അത് എച്.ടി.എം.എല്‍ ആക്കുകയും ചെയ്തു. കുറേയേറെ ദിവസങ്ങളുടേയും ഫോണ്‍ വിളികളുടേയും ശ്രമമായാണ് ഈ ടെമ്പ്ലേറ്റ് രൂപപ്പെട്ടത്. അത് പെട്ടെന്നൊരു ദിവസം മറ്റൊരുടത്ത് കോപ്പി പേസ്റ്റ് ചെയ്യപ്പെട്ടതായി കാണുമ്പോള്‍ പ്രതിഷേധിക്കേണ്ടതല്ലേ?
വേണ്ട.
വേണ്ടെന്നാണ് പോര്‍ട്ടല്‍ ശില്പ്പികളുടെ തീരുമാനം. ഏകകണ്ഠമായിത്തന്നെയായിരുന്നു ഈ തീരുമാനം എടുക്കപ്പെട്ടത്. ഈ ടെമ്പ്ലേറ്റ് റെജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലാത്തത് കൊണ്ടോ, സൈറ്റിന്റെ ഡിസൈന്‍ പകര്‍പ്പവകാശ നിയമങ്ങള്‍ ബാധകമാണോ എന്ന അജ്ഞതയോ അല്ല അതിനു കാരണം. ഇന്‍ഫോ കൈരളി നല്ലൊരു കാര്യത്തിനാണ് ഞങ്ങളുടെ പോര്‍ട്ടല്‍ ഡിസൈന്‍ എടുത്തത് എന്നതു തന്നെ കാരണം. പോര്‍ട്ടലിനെക്കുറിച്ചുള്ള ഒരു വരിയോ വിലാസമോ പ്രസ്തുത ലേഖനത്തില്‍ കാണാനായില്ല. എങ്കിലും പോര്‍ട്ടല്‍ ശില്‍പ്പികള്‍ സംതൃപ്തരാണ്. ബ്ലോഗിങ്ങിനെക്കുറിച്ചൊരു ലേഖനം വന്നപ്പോള്‍ അതിന് ഞങ്ങളുടെ പോര്‍ട്ടല്‍ മാറ്റുകൂട്ടിയെന്നതില്.
മോശമല്ലാത്ത എന്ത് ഉദ്ദേശ്യത്തിനും പോര്‍ട്ടലിനെ ഉപയോഗപ്പെടുത്തുന്നതില്‍ പോര്‍ട്ടല്‍ ശില്‍പ്പികള്‍ക്ക് ഒരെതിര്‍പ്പും ഇല്ലെന്ന് ഇതിനാല്‍ ഞങ്ങള്‍ സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു. പോര്‍ട്ടല്‍ ഉണ്ടാക്കിയിട്ടുള്ളത് മലയാളം ബ്ലോഗുകളുടെ വളര്‍ച്ചയ്ക്ക് ആവുന്ന എന്തെങ്കിലും സഹായം ചെയ്യുക എന്ന ഉദ്ദേശ്യത്തിലാണെന്നും അതിനായി ശ്രമിക്കുന്നവര്‍ക്ക് എന്ത് സഹായം ചെയ്ത് കൊടുക്കാനും പോര്‍ട്ടല്‍ ശില്‍പ്പികള്‍ ഒരുക്കമാണെന്നും കൂടെ ചേര്‍ക്കുന്നു.
മലയാളം ബ്ലോഗ് പോര്‍ട്ടലിന്റെ ഡിസൈന്‍, ഒരു മാഗസിനില്‍ കൊടുക്കാന്‍ മാത്രം ഭംഗിയുള്ളതാണെന്ന് കാണിച്ചു തന്ന ഇന്‍ഫോ കൈരളിക്ക് പോര്‍ട്ടല്‍ ശില്പ്പികളുടെ അകമഴിഞ്ഞ നന്ദി.
Wednesday, March 07, 2007
Subscribe to:
Post Comments (Atom)
32 comments:
നീ മുത്താകുന്നു, പവിഴമാകുന്നു, അതിലുമുപരി മണ്ടനാകുന്നു. നല്ല ചെയ്തി.
ശ്രീയേയ്... നിങ്ങളു ഒരു കോളു കളഞ്ഞ് കുളിച്ചു, നമ്മടെ ,ബിഗ് ബോസ്സ് - ശില്പ ശെട്ടി--ഗുഡ്ഡിയില്‍ ആരോപിയ്കപെടുന്ന പോലെ, നിങ്ങളു ഇതങ്ങട് ഇട്, എന്നിട്ട് കേസാവുമ്പോ പപ്പാതി എങ്ങാനും പറഞ്ഞ് നോക്കായിരുന്നില്ലേ?
:)
ആരുമാരും മോശക്കരല്ല.. അല്ലേ???
ശ്ശെ...ഒരു 300 കമന്റിനുള്ള വകുപ്പ് ഇല്ലാതായി......എന്തായാലും......ഞാന്‍ ഒന്ന് പഠിക്കട്ടെ....ഇനി പഠിക്കാതെ ഒന്നിലും ഇടപെടില്ല.ഈ മാര്‍ച്ച് 10 നല്ല ദിവസം ആയിരുന്നു.ഇതിപ്പൊ ലോക്കല്‍ ആയതു കൊണ്ട് എങ്ങെനയാണു എന്നാണു.
ശ്രീയേ ചിയേഴ്സ്ടാ.. ആ മനസ്സിലെ കുളിര്‍മ ദേ.. ഇവിടെയെത്തി...!
വിശാലമനസ്കന്..ഓ.. ആ പേരില്‍ വേറെ ആളുണ്ടല്ലോ...എന്നാല്‍ ഉദാരമനസ്കന്‍.
ശ്രീജിത്ത്,
ഇന്‍ഫോകൈരളി അഡോപ്റ്റ് ചെയ്തിരിക്കുന്ന, താങ്കള്‍ ഡിസൈന്‍ ചെയ്ത വെബ് ലേ ഔട്ട് മനോഹരമായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.
മലയാളം ബ്ലോഗുകളെ പരാമര്‍ശിക്കുന്നിടത്ത് അത് സ്ഥാനം പിടിച്ചതില്‍ ശില്‍പ്പികള്‍ക്ക് അഭിമാനിക്കാം.
നല്ല ഉദ്ദേശത്തോടെ കാര്യങ്ങള്‍ ചെയ്യുന്നവരെ നമ്മള് അലോസരപ്പെടുത്തരുത്. ഈ ചെയ്തത് കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി ഒരു വളരെ നല്ല കാര്യമാണ്. ബൂലോഗം വളരട്ടെ.
ചില സംശയങ്ങള്‍:
• മലയാളം ബ്ലോഗ് പോര്‍ട്ടലിന്റെ ടെമ്പ്ലേറ്റ് അതേ പടി ഈ മാസിക ഉപയോഗിച്ചിട്ടുണ്ട്. - ഒരു വെബ്സൈറ്റിന്റെ ടെമ്പ്ലേറ്റ് മറ്റൊന്നില്‍ ഉപയോഗിച്ചു എന്നു പറയുമ്പോള്‍, ആ ടെമ്പ്ലേറ്റ് എഡിറ്റ് ചെയ്ത് വെബ് സൈറ്റ് ഉണ്ടാക്കുവാന്‍ ഉപയോഗിക്കുമ്പോളല്ലേ കോപ്പി റൈറ്റ് വയലേഷനാവുക? ഇവിടെ മലയാളം ബ്ലോഗിനെക്കുറിച്ച് പറയുന്നയിടത്ത് ഈയൊരു വെബ് സൈറ്റിന്റെ സ്ക്രീന്‍ ഷോട്ടിലെ മുകള്ഭാഗം ഉപയോഗിച്ചുവെന്നല്ലേ പറയുവാന്‍ കഴിയൂ?
• ഞങ്ങളുടെ പോര്‍ട്ടലിന്റെ നിറങ്ങള്‍ പോലും അതേ പടി ഈ മാസികയില്‍ വന്നു. - ആ ഹെഡര്‍ ഒഴികെ മറ്റൊന്നും മലയാളം ബ്ലോഗുകളില്‍ നിന്നും മാസികയില്‍, ആ ലേഖനവുമായി ബന്ധപ്പെട്ട്, വന്നിട്ടില്ല. എന്നുമാത്രമല്ല, ആ നിറങ്ങള്‍ ഇനിയും മറ്റെവിടെയും ഉപയോഗിച്ചുകൂട എന്നു കരുതുവാന്‍ വയ്യല്ലോ?
• ഇതൊന്നും പോര്‍ട്ടല്‍ ശില്പ്പികളുടെ അറിവോ സമ്മതത്തോടെയോ അല്ല. - ഒരു ചെറിയ സംശയം. സ്ക്രീന്‍ഷോട്ടുകള്‍ ഒരു പ്രത്യേക കാര്യത്തെക്കുറിച്ച് പറയുമ്പോള്‍ ഉപയോഗിക്കുന്നതിന് അനുവാദം വാങ്ങേണ്ടതുണ്ടോ? ആ ലേഖനത്തില്‍ ബ്ലോഗറിന്റെ ചില സ്ക്രീന്‍ ഷോട്ടുകളും നല്‍കിയിട്ടുണ്ട്. അതു മാത്രവുമല്ല, യാഹൂവിന്റെ വെബ്ബ് പേജുകളുടെ സ്ക്രിന്‍ ഷോട്ട്, പ്ലേജറിസത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി എവിടെയൊക്കെ നമ്മള് തന്നെ ഉപയോഗിച്ചിരിക്കുന്നു. യാഹൂവിന്റെ അനുവാദത്തോടെയാണോ അതെല്ലാം?
• പോര്‍ട്ടലിനെക്കുറിച്ചുള്ള ഒരു വരിയോ വിലാസമോ പ്രസ്തുത ലേഖനത്തില്‍ കാണാനായില്ല. - ഹെഡറില്‍ www.malayalamblogs.com എന്ന ലിങ്ക് നല്‍കിയിട്ടില്ല. അതുകൊണ്ടാണ് അത് ചിത്രത്തില്‍ വരാതിരുന്നത്. ‘മലയാളം ബ്ലോഗുകള്‍’ എന്നല്ലേ പോര്‍ട്ടലിന്റെ പേര്, അതിന്റെ പേരും, അതില്‍ ലഭ്യമായ സര്‍വ്വീസുകളും (ലിങ്കുകളായി) ചിത്രത്തില്‍ തന്നെ കാണാമല്ലോ? യു.ആര്.എല്‍. ഹെഡറില്‍ നല്കിയിരുന്നെങ്കില് അതും വന്നേനേ. ആര്‍ട്ടിക്കിളില്‍ ബ്ലോഗ് റോളിനെക്കുറിച്ച് പ്രതിപാദ്യം വരാത്തതുകൊണ്ടാവാം, വെബ് സൈറ്റ് യു.ആര്.എല്‍ എടുത്തു പറയാഞ്ഞത്.
• വെബ് സൈറ്റ് ടേമ്പ്ലേറ്റില് നിന്നും ഒരു പ്രത്യേക ഭാഗം മാത്രമായി, ഉദാ: മലയാളം ബ്ലോഗുകള്‍ എന്നെഴുതിയിരിക്കുന്നതു മാത്രമായി, എടുത്ത് ഉപയോഗിക്കുകയാണെങ്കില്‍ അത് കൂടുതല്‍ ഗൌരവമുള്ളതായിത്തീരുന്നു. ഇത് സ്ക്രീന്‍ ഷോട്ടാണെന്ന് ഏവര്‍ക്കും മനസിലാവില്ലേ? അതുപോലെ ഇതെവിടെനിന്നെന്നും? ശ്രീജിത്ത്, വെബ് സൈറ്റിന്റെ ഹെഡറില്‍ തന്നെ, യു.ആര്.എല്‍. നല്‍കുന്നത് നല്ലതായിരിക്കും എന്നു തോന്നുന്നു. പേജിന്റെ ലേ-ഔട്ട് ഇന്ഫോകൈരളിയുടേതു തന്നെയാണ്, ഇളം മഞ്ഞയാണ് ബോഡി കളര്‍. മലയാളം ബ്ലോഗുകളുടേത് ചാര നിറവും.
• അവസാനമായി ഒരു ചോദ്യം. ഈ പേജ് ഇന്ഫോകൈരളിയുടെ കോപ്പി റൈറ്റ് പരിധിയില്‍ വരുന്നതാണ്. ആ പേജ് സ്കാന്‍ ചെയ്ത് ഇവിടെയിടുവാനും ഇന്‍ഫോ കൈരളിയുടെ അനുവാദം മേടിക്കേണ്ടതല്ലേ? അങ്ങിനെയൊന്ന് ശ്രീജിത്ത് മേടിച്ചിട്ടുണ്ടോ?
ഏതായാലും ഈ വിഷയത്തില്‍ മലയാളം ബ്ലോഗുകള്‍ എന്ന പോര്‍ട്ടലിന്റെ സൃഷ്ടാക്കളുടെ നിലപാട് തീര്‍ച്ചയായും അഭിനന്ദനാര്‍ഹമാണ്. :) അതുപോലെ മലയാളം ബ്ലോഗുകളുമായി ബന്ധപ്പെട്ട സൈറ്റുകളില്‍ ഡിസൈനിംഗിന് അല്പമെങ്കിലും ശ്രദ്ധ കൊടുത്തിരിക്കുന്നതും (നന്നായി ഡിസൈന്‍ ചെയ്തിരിക്കുന്നതും) ഈ പോര്‍ട്ടലാണ്... അതുകൊണ്ടാവാം ഇത് കൂടുതല്‍ പ്രാധാന്യത്തോടെ മാഗസീനില്‍ വന്നതും.
--
ഓഫ്: ഞാന്‍ ഇന്‍ഫോകൈരളിയില്‍ എഴുതാറുണ്ട് എന്നതു ശരിതന്നെ. പക്ഷെ, മുകളില്‍ പറഞ്ഞിരിക്കുന്നത് എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും സംശയങ്ങളുമാണ്. ഇന്‍ഫോ കൈരളിയുമായി ഔദ്യോഗികമായി യാതൊരു ബന്ധവും ഇതിനില്ല. അവരുമായി ഈ കാര്യത്തില്‍ ഞാന്‍ ബന്ധപ്പെട്ടിട്ടുമില്ല.
--
അതു ശരി...കേസ് തിരിഞ്ഞാ....
ശ്രീജി മാപ്പു പറയുക......
പ്രശ്ന്മാക്കും...പ്രശ്നമാക്കും...
ഞങ്ങള്‍ ഇതൊരു പ്രശ്നമാക്കും.അപ്പോ.. മാര്‍ച്ച് 10 ശ്രീജിവിരുദ്ധ ദിനം.
എന്തെങ്കിലും വിരുദ്ധ ദിനം കൊണ്ടാടീല്ലെങ്കില് ഇപ്പോ..ഉറക്കം സുഖാവണില്ലാ......
ഇനി ശ്രീജി പറഞ്ഞില്ലെങ്കില്‍ ഞാന്‍ മാപ്പ് പറയും...ആരെങ്കിലും പറയണം...വെറുതേ ആവരുത്.
ചാത്തനേറ്: ഹരിക്കുട്ടാ കൊള്ളാലോ... അപ്പോ കാശിന്റെ കാര്യം(നഷ്ടപരിഹാരം) എങ്ങിനാ.. അക്കൌണ്ട് നമ്പര്‍ തന്നാല്‍ മതി...ശ്രീജിത്തിന്റെ കഴുത്തിനു പിടിച്ച് കാശു വാങ്ങിത്തരാം വെറും 5% കമ്മീഷന് കഴിച്ച് ബാക്കി അയച്ച് തരാം(പിന്നെ അവന് ആളല്പ്പം പിശകാ ചെലവ് ചിലപ്പോള്‍ 10% ആകും)
ശ്രീജിത്തേ പൊന്നു ചങ്ങാതീ ഈ ശിശുപാലന്റെ എത്ര അപരാധങ്ങള്‍ കൂടി പൊറുക്കും?
ശ്രീജിത്ത് ആന്‍ഡ് ടീം, കൊട് കൈ ലതാണ് സ്പിരിറ്റ്!
ഈ ഹരി എത്ര നിഷ്കളങ്കനാ...ശ്ശോ.
ശ്രീജിത്ത് (പോസ്റ്റ് ഇട്ടത് ശ്രീജിത്ത് ആയതു കൊണ്ട്)അദ്ദേഹത്തിന്റെ സംശയങ്ങള്‍ക്ക് മറുപടി കൊടുക്കേണ്ടതാണ്.
ഇവിടിപ്പൊ ആരാ വാദി ആരാ പ്രതി? ആകെ കണ്ഫ്യൂഷന് ആയല്ലോ!!
cpbശ്രീജിത്തേ,
ഇന്‍ഫോ കൈരളിയുടെ പേജ് സ്കാന്‍ ചെയ്തു ഇവിടെ ഇട്ടതിനു നമ്മള് എന്തായാലും കോപ്പീറൈറ്റ് കോടതി കയറെണ്ടിവരും. കാശുകൊടുത്ത് ഒതുക്കാന്‍ പറ്റുമോ? അതോ അവര്‍ പ്രതിഷേധദിനം ആചരിച്ചുകഴിഞ്ഞ് നമ്മള് മാപ്പുപറഞ്ഞാല്‍ മതിയോ? എന്തായാലും ആ പേജ് “അടിച്ചുമാറ്റി” ഇവിടെ പബ്ലീഷ് ചെയ്തതിനു അതിലെ അംഗം എന്ന നിലയില്‍ എന്റെ വക ഒരു അഡ്വാന്‍സ്ഡ് മാപ്പ്.
ഓ ടോ: “അവസാനമായി ഒരു ചോദ്യം. ഈ പേജ് ഇന്ഫോകൈരളിയുടെ കോപ്പി റൈറ്റ് പരിധിയില്‍ വരുന്നതാണ്. ആ പേജ് സ്കാന്‍ ചെയ്ത് ഇവിടെയിടുവാനും ഇന്‍ഫോ കൈരളിയുടെ അനുവാദം മേടിക്കേണ്ടതല്ലേ? അങ്ങിനെയൊന്ന് ശ്രീജിത്ത് മേടിച്ചിട്ടുണ്ടോ?“
ടാ ശ്രീജിത്തേ നമ്മടെ തലക്കെട്ടുപോലും അവരുടെ കോപ്പീറൈറ്റ് പരിധിയില്‍ വരുന്നതാണ്. ഓടിപോയി അനുവാദം മേടിക്കെടാ... അല്ലെങ്കില്‍ നമ്മുടെ തലപോകും. തലയില്ലാതെ പ്രധിഷേധിക്കാന്‍ ഒരു നിമിഷം പോലും ഉണ്ടാവില്ല, പിന്നെ അല്ലേ ഒരു ദിവസം.
ശരിക്കും ഉള്ള ഓഫ് ടോപിക് : കൂട്ടുകാരാ ഹരീ, താങ്കളും ഇന്‍ഫോ കൈരളിയില്‍ എഴുതുന്നതുകൊണ്ട് സന്തോഷത്തോടേ പറയുകയാണ്. ആ പോര്‍ട്ടലിന്റെ തലെക്കെട്ട് നിങ്ങള്‍ ഉപയോഗിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളു എന്ന് അതിന്റെ ബന്ധപ്പെട്ടവരോട് പറയുക. പക്ഷെ ഇതുപോലുള്ള കമന്റുകള്‍ ഒഴിവാക്കാന്‍ പറയുന്നില്ല. ഇതുപോലുള്ള കമന്റുകള്‍ വേണം. ഇതൊക്കെ ഒരോരോ തിരിച്ചറിവുകള്‍ ആണ്.
ഇതു എനിക്ക് ഇപ്പോള്‍ തോന്നിയ അഹങ്കാരം. ബാക്കി ശ്രീജിത്ത് പറയും. അവനാണല്ലോ ഈ പോസ്റ്റ് വച്ചത്.
ഹുമ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്
മോഷണം....
credit കൊടുക്കാതെ ഇട്ടതുകൊണ്ടു. fair use അല്ല
ചിത്രം ഒരു example അല്ലാത്തതു കൊണ്ടും fair use അല്ല.
മാസികയുടെ "ഡിജൈനര്" മാത്രം എടുത്ത തീരുമാനം.
ഇതിനെയാണു "മ്വാഷണം" "മ്വാഷണം" എന്ന് പറയണതു്.
അതു പടച്ചതമ്പുരാന്റ കൊച്ചളിയന്‍ വറീദ് റാവുത്തര്‍ ആയാലും ശരി. "മ്വാഷണം" തന്ന
ഇവിടിപ്പോ ഞാന്‍ പ്രതിയായീന്നാണു തോന്നുന്നത്... ആ കമന്റിനുമൊരു മാപ്പ്.
കൈപ്പള്ളിയോട്,
സ്ക്രീന്‍ഷോട്ടുകള്‍ ഉദാഹരണമായിട്ടാണ് ഉപയോഗിക്കുന്നതെങ്കില്‍ അനുവാദം വാങ്ങേണ്ടതില്ല എന്നാണ് മാഷിന്റെ കമന്റില്‍ നിന്നും ഞാന്‍ മനസിലാക്കുന്നത്, അല്ലാതെ ഉപയോഗിക്കുകയാണെങ്കില്‍ വാങ്ങണം. അങ്ങിനെയല്ലേ?
--
ഹരീ:
ഈ മാസിക കാശു കോടുത്ത് ജനം വാങ്ങി വായിക്കുന്നതാണെങ്കില്‍. ഇതിലെ design element ആയി ഉപയോഗിച്ചിരിക്കുന്ന Mast head. plain and simple plagerism അണു.
ഈ ലേഖനത്തില്‍ ഒരിടത്തും മുകളില്‍ കാണുന്ന mast headനെ സുചിപ്പിക്കുന്നില്ല. malayalamblogs.in എന്ന website ഒരിടത്തും കണ്ടില്ല.
ഒരു Mastheadന്റെ example ആയിട്ടല്ല ഇതിനെ ഉപയോഗിച്ചിരിക്കുന്നത്. ലേഖനത്തിന്റെ Masthead ആയിട്ട് തന്നെയാണു.
ഏത് അടിസ്ഥാനത്തിലാണു ചിലരെല്ലാം സന്തോഷിക്കുന്നത് എന്നു മനസിലായില്ല.
ഇങ്ങനെ അവര്‍ ഈ design element ഉപയോഗിക്കുന്നതു കൊണ്ടു malayalamblogs.in എന്ന siteനു എന്തു ഗുണം?
ഇതു കട്ട തെണ്ടികള്‍ക് "BETA" എന്താണെന്നു പോലും അറിയാന്‍ സാദ്ധ്യത ഇല്ല. അതും അതുപോലെ വെച്ചിട്ടുണ്ട്.
വിട്ടിലിരിക്കുന്ന 5.1 Home theatre system കള്ളന് കട്ട ചന്തയില്‍ കൊണ്ടുപോയി വില്ക്കാന് വെച്ചിരിക്കുന്നു. അപ്പോള്‍ നമ്മള് അയല്വക്കത്തുള്ള് കൂട്ടുകാരെയും വിളിച്ചുകൊണ്ടു പോയി കള്ളനു് ആശംസകളും പ്രശംസകളും അര്‍പ്പിക്കുന്നു. So sweet.
മലയാളിക്ക് internetല്‍ ഉള്ള സ്വകാര്യ സ്വത്ത് എന്താണുന്ന് ഇനിയും മനസിലായിട്ടില്ല. ഇതു ഞാന്‍ പലപ്പോഴായി പറഞ്ഞിട്ടുള്ള കാര്യമാണു.
Fair Use എന്താണെന്നു google ഉപയോഗിച്ച് പഠിക്കു. വിവരമുള്ള വക്കീലന്മാര് ഒരുപാടില്ലെ ആരെങ്കിലും ഒരു നല്ല ലേഖനം എപ്പോഴെങ്കിലും എഴുതുമായിരിക്കും.
കൈപ്പള്ളീ, ഈ പോസ്റ്റില്‍ തന്നെ ശ്രീജിത്ത് പറഞ്ഞിട്ടുണ്ട്
“മോശമല്ലാത്ത എന്ത് ഉദ്ദേശ്യത്തിനും പോര്‍ട്ടലിനെ ഉപയോഗപ്പെടുത്തുന്നതില്‍ പോര്‍ട്ടല്‍ ശില്‍പ്പികള്‍ക്ക് ഒരെതിര്‍പ്പും ഇല്ലെന്ന് ഇതിനാല്‍ ഞങ്ങള്‍ സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു. പോര്‍ട്ടല്‍ ഉണ്ടാക്കിയിട്ടുള്ളത് മലയാളം ബ്ലോഗുകളുടെ വളര്‍ച്ചയ്ക്ക് ആവുന്ന എന്തെങ്കിലും സഹായം ചെയ്യുക എന്ന ഉദ്ദേശ്യത്തിലാണെന്നും അതിനായി ശ്രമിക്കുന്നവര്‍ക്ക് എന്ത് സഹായം ചെയ്ത് കൊടുക്കാനും പോര്‍ട്ടല്‍ ശില്‍പ്പികള്‍ ഒരുക്കമാണെന്നും കൂടെ ചേര്‍ക്കുന്നു.“
ഇതു തന്നെ ആണ് കാരണം.
Masthead ഒരു പ്രസിദ്ധീകരണത്തില്‍ അടിച്ചുവന്നതുകൊണ്ട് ഞങ്ങള്‍ക്ക് പരാതി ഇല്ല. അതു ബ്ലോഗിന്റെ വളര്‍ച്ചയ്ക്കു (പ്രിന്റ് മീഡിയ വഴി) സഹായകമാകുമെങ്കില്‍ സന്തോഷമേയുള്ളു.
ഈ ലേഖകന്‍ സുനില്‍ കൂമാര്‍, നമ്മുടെ വായനശാലാ സുനില്‍ ആണൊ?
ഇങ്ങിനെ നിസ്സംഗ മനോഭാവം നമ്മളെപ്പോലുള്ളവര്‍ക്ക് ഉള്ളതു കൊണ്ടാവും മറ്റുള്ളവര്‍ ബ്ലോഗുകളില്‍ നിന്ന് കക്കാന്‍ ഒരിക്കലും മടിക്കാത്തത്. മലയാളം സിനിമയുടെ വളര്‍ച്ച ആഗ്രഹിക്കുന്നതുകൊണ്ടാണല്ലൊ bootlegging ഇതുപോലെ നടക്കുന്നതും.
ഇഞ്ചി വായിക്കാന്‍,
ഒരു Ctrl C Ctrl Vകൂടി.
"മോശമല്ലാത്ത എന്ത് ഉദ്ദേശ്യത്തിനും പോര്‍ട്ടലിനെ ഉപയോഗപ്പെടുത്തുന്നതില്‍ പോര്‍ട്ടല്‍ ശില്‍പ്പികള്‍ക്ക് ഒരെതിര്‍പ്പും ഇല്ലെന്ന് ഇതിനാല്‍ ഞങ്ങള്‍ സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു. പോര്‍ട്ടല്‍ ഉണ്ടാക്കിയിട്ടുള്ളത് മലയാളം ബ്ലോഗുകളുടെ വളര്‍ച്ചയ്ക്ക് ആവുന്ന എന്തെങ്കിലും സഹായം ചെയ്യുക എന്ന ഉദ്ദേശ്യത്തിലാണെന്നും അതിനായി ശ്രമിക്കുന്നവര്‍ക്ക് എന്ത് സഹായം ചെയ്ത് കൊടുക്കാനും പോര്‍ട്ടല്‍ ശില്‍പ്പികള്‍ ഒരുക്കമാണെന്നും കൂടെ ചേര്‍ക്കുന്നു.“
കുമാറിന്റെയും ശ്രീജിത്തിന്റെയും നിലപാടുകള്‍ തീര്‍ച്ചയായും മാതൃകാപരമാണ്. അഭിനന്ദനാര്‍ഹവും.
ഞാനോര്ക്കുകയായുരുന്നു ; ‘ദൈവമേ ഇത്രയും കാര്യം വച്ചാണല്ലോ ‘പുഴ‘യുടെ പേരില്‍ ഒറ്റപ്പോസ്റ്റില്‍ ഇരുനൂറ്റിരുപത്തഞ്ച് കമന്റ് നമ്മള് അടിച്ചുകൂട്ടിയത്‘ എന്ന്. പുഴയെക്കൊണ്ട് മാപ്പും പറയിച്ചു. :( :( :(
കുമാറേ, എന്നാലും ഈ Ctrl C Ctrl V ലവന്മാര്ക്ക് അയച്ചു കൊടുത്ത്, നീ കട്ടതാണെന്ന് എനിക്ക് മനസ്സിലായി, തത്കാലം നിന്നെ Ctrl C Ctrl V കാരണം കൊണ്ട് വെറുതേ വിടുന്നു, മേലിലിത് ആവര്‍ത്തിക്കരുത് എന്നൊരു ഡയലോഗ് കാച്ചാമായിരുന്നു.
കണ്ണൂസിന്റെ നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്. തെറ്റ് ചൂണ്ടിക്കാണിക്കപ്പെടുക തന്നെ വേണം. Ctrl C, Ctrl V ചെയ്ത കാരണങ്ങള്‍ കൊണ്ടു തന്നെ തങ്ങള്‍ക്ക് പരാതിയില്ല എന്നത് ഇവിടെയുള്ളവര്‍ മാത്രം അറിഞ്ഞതുകൊണ്ട് കാര്യമില്ലല്ലോ!
--
മാപ്പ് ഭീരുത്വമല്ല മഹത്വമാണ്
ടെമ്പ്ലേറ്റ് മാത്രമല്ല, പോര്‍ട്ടലിന്റെ മൊത്തം കോഡ് (എത്രയൊക്കെ ഉറക്കമൊഴിച്ചും ചര്‍ച്ചചെയ്തും പതിനായിരക്കണക്കിന് UNIX scripts പരിശോധിച്ചും അഹോരാത്രം കഷ്ടപ്പെട്ടെഴുതിയതാണ് ഇതിന്റെ കോഡ് - വെറും പത്തു ലൈന്‍!!! ഒരു ചെറിയ Mysql ഡാറ്റാബേസും... ഹാ... ഹാ.ഃആ) മറ്റൊരു ബ്ലോഗ് പോര്‍ട്ടല്‍ ഉണ്ടാക്കാനുദ്ദേശിക്കുന്നവരുണ്ടെങ്കില് സൌജന്യമായി തരാനും ഈ പോര്‍ട്ടലിന്റെ അണിയറപ്രവര്‍ത്തകര്‍ക്കു സന്തോഷമേയുള്ളൂ. ഇനിയീ കോഡ് വേണ്ട സ്വന്തമായി വേറൊന്നുണ്ടാക്കിക്കൊള്ളാം എന്നുണ്ടെങ്കില്‍, പണിയറിയാവുന്നവനൊറ്റദിവസമേ വേണ്ടൂ ഇതുപോലൊന്നുണ്ടാക്കാന്. ഡിസൈനും മറ്റും വേണമെങ്കില്‍ മഴനൂലോ കുമാറോ ചെയ്തുതരും, അവരുടെ സൌകര്യമനുസരിച്ച്.
മനക്കലെ പാറുക്കുട്ടിക്ക് ഗര്ഭമാണെന്നുകേട്ടാലുടന് അതു ഞമ്മളാ എന്നു പറയാന്‍ ഏതായാലും ഞങ്ങളില്ല. മലയാളം ബ്ലോഗ് ഉണ്ടാക്കിയതും വളര്‍ത്തിയതും(?) ബ്ലോഗെഴുതുന്നവരാണ്, ക്വാളിറ്റിയുള്ള വസ്തുക്കളെഴുതുന്നവരും വരക്കുന്നവരും പടംപിടിക്കുന്നവരും പാടുന്നവരും മറ്റും, അല്ലാതെ ബാക്റ്റീരിയയെ പിടിക്കാന്‍ തൂമ്പയുംകൊണ്ടുനടക്കുന്നവരല്ല.
ഈ രക്ഷാകര്ത്താക്കളൊക്കെ ഒന്നൊഴിഞ്ഞാല്‍ മര്യാദക്ക് ഗ്രൌന്ഡില് പന്തുകളിക്കാമായിരുന്നു. വെറുതെ ഗ്യാലറിയില്‍നിന്ന് കളിപറയാന്മാത്രം ആര്‍ക്കുവേണം ഇവനെയൊക്കെ!
ടെംപ്ലേറ്റ് അപ്പാടെ ഉപയോഗിച്ചെന്നു തോന്നുന്നില്ല. ഒരു ഭാഗം മാന്തിയെടുത്തിട്ടുണ്ട്. അത് എവിടെ നിന്ന് എടുത്തതാണെന്ന് സൂചിപ്പിക്കേണ്ടതായിരുന്നു. ഇല്ലാത്ത സ്ഥിതിയ്ക്ക് പ്രസിദ്ധീകരണത്തോട് പറയാം: 'ചങ്ങായീ അത് 'മ്മടെയാണ്' . അത്രയേ വേണ്ടൂ.
ഏതായാലും ഇതൊരു പുകിലാാക്കി ആഘോഷിക്കാതിരുന്നതു നന്നായി.
ആനുപാതികമായ പ്രതികരണം മാത്രമേ ഉദ്ദേശിച്ച ഫലം ഉണ്ടാക്കൂ.
ലോഗോയൊന്നും കണ്ടില്ലല്ല്!
ഇതാരും അറിഞ്ഞില്ലേ?
പ്രിയ ചന്ത്രക്കാരാ ,
ബൂലോകത്തെക്കുറിച്ചുള്ള താങ്കളുടെ കമന്റ്റിന് ഞാന്‍ അടിവരയിടുന്നു.
നല്ല തീരുമാനം...
പ്രിയരെ,അവധി ദിനങ്ങളായിരുന്നതിനാല്‍
ഇതുകാണാന്‍ വൈകി. അതോണ്ടൊന്നും സംഭവിച്ചില്ലെന്നറിയാം, എങ്കിലും ഇഞ്ച്ചിക്കുട്ടിയ്ക്കൊരു മറുപടി:
ഇഞ്ചീ, എഴുതിയത് ഞാന്‍ തന്നെ ആണ്. ഞാനെഴുതിയതിന് ഒരു പകര്‍പ്പവകാശവും ഞാന്‍ സ്ഥാപിക്കുന്നില്ല (ശ്രീജിത്തിന്റെ മഹാമനസ്കതയെ പിന്‍പറ്റി). പിന്നെ ലേ ഔട്ടിനൊന്നും ഞാന്‍ ഉത്തരവാദിയുമല്ല. ആരും അങ്ങനെയൊന്നും വിശ്വസിക്കാതിരിക്കാന്‍ മാത്രമാണ് ഈ കമന്റ്. മംഗളം ഭവന്തു.
-സു-
ബാക്റ്റീരിയയെ പിടിക്കാന്‍ തൂമ്പയുംകൊണ്ടുനടക്കുന്നവരല്ല.
അയ്യോ.. ചിരിച്ചു ചിരിച്ചു കുടലു മറിഞ്ഞു, ഇതു വായിക്കാന്‍ ഇങ്ങോട്ടു വരുന്നതു നാലാം തവണയാ!
രക്ഷിതാക്കളൊക്കെ ഒന്നു മാറി നിന്നിരുന്നെങ്കില്‍ പന്തു കളിക്കാമായിരുന്നു.. അണ്ണാ കൊടു കൈ!
Post a Comment