ഇപ്പോള്‍ ഉള്ള വിഭാഗങ്ങള്‍ പോര്‍ട്ടല്‍ തിടുക്കത്തില്‍ തട്ടിക്കൂട്ടിയെടുക്കുന്നതിയായി പെട്ടെന്ന് എഴുതിയുണ്ടാക്കിയതാണ്. ഇതില്‍ ആവശ്യമുള്ള പലതും ഇല്ലെന്ന് മാത്രമല്ല, ഉള്ളതില്‍ തന്നെ ചിലവയില്‍ തെറ്റുകളുമുണ്ട്. ഇത് തിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഞങ്ങള്‍ നിങ്ങളുടെ സഹായം തേടുന്നു.
ഇപ്പോള്‍ ഉള്ള വിഭാഗങ്ങള്‍ ഇവയാണ്:
- അറിയിപ്പുകള്
- കഥ
- കവിത
- കുറിപ്പുകള്‍
- ചിത്രങ്ങള്‍
- നര്‍മ്മം
- പലവക
- പാചകം
- റിപ്പോര്‍ട്ടുകള്‍
- ലേഖനം
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വിമര്‍ശങ്ങളും എല്ലാം സ്വാഗതം.
അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്
- മലയാളം ബ്ലോഗ് പോര്‍ട്ടല്‍ ടീം.
42 comments:
നല്ല ഉദ്യമം!
സ്തുത്യര്‍ഹമായ ഉദ്യമം.ആശംസകള്‍.
നല്ല സംരംഭം. ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍.
കൃഷ് |krish
നിങ്ങളുടെ അദ്ധ്വാനത്തിന് ഫലപ്രാപ്തിയുണ്ടാകട്ടെ.
നല്ല സംരംഭം.ആശംസകള്‍
ആശംസകള്‍. അഭിനന്ദനങ്ങള്‍. ഇത്രയും വിഭാഗത്തില്‍ ഉള്ളതല്ലേ ഇപ്പോഴുള്ളൂ ബ്ലോഗുകളില്‍?
അഭിനന്ദനങ്ങള്‍. ഞങ്ങളുടെ എല്ലാ വിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു.
അഭിനന്ദനങ്ങള്‍ക്ക് നന്ദി. എങ്കിലും അഭിനന്ദനങ്ങളേക്കാള്‍ ഇപ്പോള്‍ പോര്‍ട്ടല്‍ ശില്പ്പികള്ക്കാവശ്യം നിര്‍ദ്ദേശങ്ങളാണ്. ഇപ്പോള്‍ ബീറ്റാ വേര്‍ഷനില്‍ ഇരിക്കുന്ന പോര്‍ട്ടല്‍ ഫുള്‍ വേര്‍ഷന്‍ ആക്കിയെടുക്കാന്‍ നിങ്ങള്‍ ഓരോരുത്തരുടേയും സഹായം വിലപ്പെട്ടതാണ്.
ഇപ്പോള്‍ കൊടുത്തിരിക്കുന്ന വിഭാഗങ്ങളില്‍ ഒഴിവാക്കേണ്ടതോ തിരുത്തേണ്ടതോ ആയ കാര്യങ്ങള്‍ ഉണ്ടെന്ന് തോന്നുന്നുവെങ്കില്‍ അതറിയിക്കണം എന്നപേക്ഷിക്കുന്നു. കൂടാതെ പുതുതായി എന്തെങ്കിലും ഉള്‍പ്പെടുത്തണമെന്നുണ്ടെങ്കിലും.
ചര്‍ച്ച (സംവാദം), സിനിമ എന്നിങ്ങനെ രണ്ട് വിഭാങ്ങളെങ്കിലും പുതുതായി ഉള്പ്പെടുത്തേണ്ടതുണ്ടെന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
ഇവിടെ കമന്റിടാന്‍ താത്പര്യമില്ലെങ്കില്‍ malayalamblogs@gmail.com എന്ന വിലാസത്തില്‍ കത്തയച്ചാലും മതിയാകും.
ധീരവീര ബൂലോഗ ബു-ജികളേ (i.e., ബുദ്ധിജീവികള്‍)
നിങ്ങള്‍ക്ക് നമോവാകം
നയിക്കുക മുന്നോട്ട്
എല്ലാവിധ പിന്തുണയും ആശിര്‍വാദവും കൂടെയുണ്ടെപ്പോഴും...
ശാസ്ത്രസംബന്ധിയായ ബ്ലോഗുകള്‍ക്ക് ഒരു വിഭാഗം വേണ്ടതല്ലേ ശ്രീജിത്തേ? ഡോ. പണിക്കര്‍, ഷിജു, ജോസഫ്, സീയെസ്സ്, തുടങ്ങി കുറേപ്പേര്‍ക്ക് ഡെഡിക്ക്കേറ്റഡ് സയന്‍സ് ബ്ലോഗ്ഗുകള്‍ ഉണ്ട്.
പ്രാദേശികം എന്നൊരു വിഭാഗവും ആവാം. :)
ശാസ്ത്രം എന്ന ഒരു വിഭാഗത്തേക്കാള്‍ ചേരുക അറിവുകള്‍ എന്നതല്ലേ എന്നൊരു സംശയം. അതാകുമ്പോള്‍ വിജ്ഞാനപ്രദമായ എന്തും ചേര്‍ക്കാമല്ലോ, ശാസ്ത്രത്തിലുപുറത്തും വിജ്ഞാനം ഇല്ലേ? എന്താണ് അഭിപ്രായം?
വിമര്‍ശനങ്ങള്‍ എന്ന വിഭാഗം കണ്ടില്ല.(സിനിമാനിരൂപണം,ബ്ലോഗഭിമാനി,ബ്ലോഗുവാരഫലം,പോയവാരം) എന്നിവ ഉള്‍പ്പെടുത്താന്‍ ഈ കാറ്റഗറി ആവശ്യമെന്നു തോന്നുന്നില്ലേ?
അങ്ങനെ ആയാലും നല്ലതാണ് ശ്രീജിത്തേ. എന്തിനെപ്പറ്റിയും ഉള്ള അറിവുകള്‍ക്ക് ഒരു വിഭാഗം.
പലവക ഇല്ലാതിരിക്കുന്നതല്ലേ നല്ലത് എന്ന് തോന്നുന്നു. അതിനു പകരം കാറ്റഗറികളുടെ എണ്ണം കൂടിയാലും വേണ്ടില്ല, എല്ലാം തരം തിരിക്കുന്നതല്ലേ. പലവക ആകുമ്പോള്‍, എല്ലാം അതില്‍ കൊണ്ടുപോയി തട്ടും. തനിമലയാളം ബ്ലോഗ്റോളില്‍ പലവകയ്ക്ക് വേണ്ടി വാദിച്ചിരുന്നതും ഞാന്‍ തന്നെ. അതില്ലാതിരിക്കുന്നതാ നല്ലതെന്ന് ഇപ്പോ തോന്നുന്നു.
അഭിനന്ദനങ്ങള്‍ക്ക് നന്ദി. പക്ഷെ ഇനി ആവശ്യം ഇതുപോലെ ഒരു ചര്‍ച്ചയാണ്. ദയവായി ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങള്‍ അറിയിക്കുക...
അടുത്ത അപ്ഡേറ്റ് എല്ലാം ചേര്‍ത്തു മനോഹരം ആക്കണം എന്നതാണ് സ്വപ്നം.
1. നിരൂപണവും വിമര്‍ശനവും ഒന്നാണോ എന്നൊരു സംശയം. ആരെങ്കിലും പറഞ്ഞ് തരുമോ?
2. ചരിത്രം, ശാസ്ത്രം, ആരോഗ്യം, സാങ്കേതികം എന്നിവ അറിവ് എന്ന ഒരൊറ്റ വിഭാഗത്തില്പ്പെടുത്തുന്നതാവും നല്ലതെന്ന് തോന്നുന്നു.
3. സംഗീതം, സ്ഥലപരിചയം എന്നീ വിഭാഗങ്ങളും ചേര്‍ക്കാം എന്ന് തോന്നുന്നു.
4. യാത്രാവിവരണം ഒരു പുതിയ വിഭാഗത്തിലാക്കുന്നതാണോ നല്ലത് അതോ ലേഖനത്തിലോ മറ്റോ ഉള്ക്കൊള്ളിക്കുന്നതോ?
5. അറിയിപ്പുകള് എന്നത് ഇരട്ടയ്ക്കും നര്‍മ്മം എന്നത് ഒറ്റയ്ക്കും ആണുള്ളത്. ഒരേപോലെയാക്കാന്‍ നര്‍മ്മങ്ങള്‍ എന്നാക്കാന്‍ പറ്റാത്തതിനാല്‍ അറിയിപ്പുകള് അറിയിപ്പ് എന്നാക്കേണ്ടി വരും. അതും ഒരു ഭംഗി ആകുന്നില്ല. എന്താണ് ഇതിനൊരു പ്രതിവിധി?
ശാസ്ത്രങ്ങള്‍ - മെഡിസിന് മുതല്‍ അസ്ട്രോളജി വരെയും , വീടു വയ്പ്പ് മുതല്‍ അടുക്കളത്തോട്ടം വളര്‍ത്തല്‍ വരെയും ഒറ്റക്കാറ്റഗറി ആക്കുന്നതില്‍ തല്ക്കാലം ഒരു പ്രശ്നവുമില്ലെന്നു തോന്നുന്നു, കാരണം ബ്ലോഗ് എണ്ണം അധികമുണ്ടെങ്കില്‍ കൂടി എന്നും രാവിലെ അതേല് ഒരു പോസ്റ്റ് ഇട്ടിട്ടു പോകാന്‍ ബ്ലോഗനു കഴിയില്ല, അദ്ധ്വാനം അത്രയും ഉള്ള പരിപാടിയാണ് അതുകൊണ്ട് വളരെയേറെ പോസ്റ്റ് ഉണ്ടാവില്ല. (ഷിജുവിനെ സമ്മതിക്കണം!)
പക്ഷേ ചരിത്രം അതിലങ്ങോട്ട് ഫിറ്റ് ആകുന്നില്ലല്ലോ? അതിനെ വേര്‍പെടുത്തി കാണേണ്ടതല്ലേ?
ശരിയാ ദേവരാഗം മാഷേ!
ചരിത്രത്തെ പ്രത്യേക വിഭാഗമാക്കാതെ വഴിയില്ല.
വിമര്‍ശനം നിരൂപണത്തിന്റെ ഒരു ഭാഗവും എന്നാല്‍ നിരൂപണത്തിനു വിശാലമായ അര്‍ത്ഥം ഉളളതിനാല്‍ നിരൂപണമായിരിക്കും ഉചിതമെന്നെനിക്കു തോന്നുന്നു.
ശാസ്ത്രം എന്ന് കേള്‍ക്കുമ്പോള്‍ സ്കൂളില്‍ പഠിച്ച സയന്‍സിന്റെ ഓര്‍മ്മ വരുന്നു. അതു കൊണ്ട് അതിനോടൊരു വിരക്തി ;) അറിവ് എന്നതാണ് എന്റെ നിര്‍ദ്ദേശം. ഇത് വോട്ടെടുപ്പിലൂടെ തീരുമാനിക്കേണ്ടി വരും എന്നാണ് തോന്നുന്നത്.
ചരിത്രം അവിടെ കേറ്റിയത് ആ വിഭാഗത്തില്‍ പെടുത്താന്‍ കഴിയുന്ന് ബ്ലോഗുകളൊന്നും ഇതു വരെ കാണാതിരുന്നതുകൊണ്ടാണ്. അങ്ങിനെ ബ്ലോഗുകള്‍ ഉണ്ടാകുമ്പോള്‍ ആ വിഭാഗം ചേര്‍ത്താല്‍ പോരേ?
പഴഞ്ചൊല്ലുകള്‍ക്കു മാത്രമായി ഒരു വിഭാഗം തുടങ്ങി, എല്ലാവരും അറിയാവുന്ന പഴഞ്ചൊല്ലുകള്‍ ത്സ്വരൂപിച്ചാല്, പുതിയ തലമുറയിലുള്ളവര്‍ക്ക് ഉപകാരപ്രദമാകുമോ എന്ന ഒരു സംശയം ഇല്ലാതില്ല.
പാട്ടും കവിതയും ആലപിക്കുന്നത് (ഉമേഷ്, ചന്തു തുടങ്ങിയവര്‍) ഏത് വിഭാഗത്തില്‍ പെടുത്തും
വിജ്ഞാനം എന്ന കാറ്റഗറി പോരെ? എന്റെ വോട്ട് ഞാന്‍ രേഖപ്പെടുത്തി. ഇതില്‍ കയറാന്‍ എന്താ ചെയ്യേണ്ടത്? പുതിയ പോസ്റ്റിടണം അല്ലേ? ;)
qw_er_ty
സംഗീതം, വീഡിയൊ എന്ന രണ്ടു വിഭാഗങ്ങള്‍ കൂടി ഉണ്ടെങ്കില്‍ നന്നായിരുന്നു.
കുറുമാനേ, പാട്ടും കവിതയും ആലപിക്കുന്ന പോസ്റ്റുകള്‍ സംഗീതം എന്ന വിഭാഗത്തില്‍ പെടുത്താവുന്നതാണ്.
ബിന്ദൂ, വിജ്ഞാനം എന്ന വിഭാഗം കലക്കി. അറിവ് എന്നതിനേക്കാളും ശാസ്ത്രം എന്നതിനേക്കാളും എനിക്കിഷ്ടമായത് ഈ പേരു തന്നെ. ഈ പേരാകം ഇനി ആ വിഭാഗത്തിന്.
വീഡിയോ എന്നൊരു സെക്ഷനും വേണ്ടിവരുമല്ലേ ഇക്കാസേ. ഈയ്യടുത്തായി വീഡിയോ പോസ്റ്റുകള്‍ കൂടുതലായി വരുന്നുമുണ്ട്. നന്ദി നിര്‍ദ്ദേശത്തിന്.
***
അറിയിപ്പുകള്, നര്‍മ്മം എന്ന് രണ്ട് രീതിയില്‍ വിഭാഗങ്ങള്‍ വരുന്നതിനെക്കുറിച്ച് ഞാന്‍ ആശങ്കപ്പെട്ടതിനേക്കുറിച്ച് ആരും പ്രതികരിച്ച് കണ്ടില്ല :(
ഇതിന്റെ പിന്നണിപ്രവര്ത്തകര്ക്കു അഭിനന്ദനങ്ങള്‍.
വിഭാഗങ്ങളില്‍ ഉപവിഭാഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ പരിമിതിയുണ്ടോ?.
reference ആയി ഉപയോഗിക്കാവുന്ന ബ്ലോഗുകളെ ഉള്‍പ്പെടുത്താന്‍ പഠനക്കുറിപ്പുകള്‍ എന്നോ മറ്റോ ഒരു വിഭാഗവും കൂടി വേണ്ടതല്ലേ?
'റിപ്പോര്‍ട്ടുകള്‍' എന്നതില്‍ എന്തോ ഒരു അഭംഗി പോലെ. ആംഗലമായതു കൊണ്ടാണോ എന്നറിയില്ല.
ബഹുവചന ഏകവചന പദങ്ങള്‍ ഇടകലര്‍ത്തി ഉപയോഗിക്കുന്നതില്‍ ഭംഗിക്കേടൊന്നും തോന്നുന്നില്ല.
ഇതു വരെ ലഭിച്ച അഭിപ്രായങ്ങള്‍ പ്രകാരം, വിഭാഗങ്ങള്‍ ഇങ്ങനെ ആക്കുന്നതാവും ഭംഗി എന്ന് തോന്നുന്നു. അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.
01. അറിയിപ്പുകള്
02. കഥകള്‍
03. കവിതകള്‍
04. കുറിപ്പുകള്‍
05. ചിത്രങ്ങള്‍
06. നര്‍മ്മം
07. പാചകം
08. പ്രാദേശികം
09. മത്സരങ്ങള്‍
10. ലേഖനം
11. വിജ്ഞാനം
12. വിമര്‍ശനം
13. വീഡിയോ
14. സിനിമ
15. സംഗീതം
16. സംവാദം
ഇതില്‍ മിക്കവയും ഉള്‍ക്കൊള്ളിക്കാമെന്ന് തോന്നുന്നു. എന്തെങ്കിലും മാറ്റം വേണമെന്നുണ്ടെങ്കില്‍ അറിയിക്കുക. വിഭാഗങ്ങള്‍ ഇടയ്ക്കിടെ മാറ്റുന്നത് പ്രായോഗികമല്ലാത്തതിനാല്‍ ഇപ്പോള്‍ തന്നെ എല്ലാം ഉറപ്പിക്കണമെന്നാണ് പോര്‍ട്ടല്‍ ശില്പ്പികളുടെ ആഗ്രഹം. സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
ശ്രീ.. ഒരു ബാലവേദി, അല്ലെങ്കില്‍ കുഞ്ഞുങ്ങളുടെ തലത്തില്‍ 'മോഗ്ഗ്ലി' ഒക്കെ പോലെ ആര്‍ക്കെങ്കിലും എഴുതാന്‍ കഴിവുണ്ടെങ്കില്‍ അതു കൂടി ചേര്ക്കു.
പുരാണകഥകള്‍, മഹാഭാരതം/ബൈബിള്‍ ഒക്കെ പോലെയുള്ള കാര്യങ്ങല്‍ വളരെ ലളിതമായിട്ട് ആരെങ്കിലും പറയുമെങ്കില്‍ അതും ഒരു വിഭാഗമാക്കിയാല്‍ ഉപകാരമാകും.
ഒരു സംശയം എന്നെ പോലെ അവിയല്‍ വയ്ക്കുന്നവരെ എവിടെ കൂട്ടും?
പിന്നെ അതുല്യ ചേച്ചി പറഞ്ഞ ആ ബാല വേദിയോട് താല്പര്യമുണ്ട്..എല്ലാവരും കൂടി ശ്രമിച്ചാല്‍ അത് നടക്കും..
-പാര്‍വതി.
ശ്രീജിത്തേ, ഇപ്പോള്‍ത്തന്നെ വിഭാഗങ്ങള്‍ ധാരാളമായല്ലോ. ബാലവേദിയും നല്ലതാണ്. കുട്ടിക്കവിതകളും, കഥകളും മറ്റും അവിടെ കൊടുക്കാമല്ലോ.
കാര്ട്ടൂണുകള് പോലുള്ള വിഭാഗങ്ങള്‍ നര്‍മ്മം എന്ന വിഭാഗത്തില്‍ പെടുമോ?
എല്ലാ വിധ ആശംസകളും
വിമര്‍ശനം മാറ്റി നിരൂപണം ആക്കുക
അറിയിപ്പുകളും നര്‍മ്മവും തന്നെയാണ് നല്ലതെന്നു തോന്നുന്നു. ഒന്നു ബഹുവും മറ്റത് ഏകവും ആയി എന്നതു ഒരു പ്രശ്നമൊന്നുമല്ലല്ലോ..
ലേഖനത്തില്‍ പലതും വരാവുന്നതു കൊണ്ട് യാത്രാവിവരണം മറ്റൊരു വിഭാഗം ആക്കുന്നതു നന്നായിരിക്കും
മഴത്തുള്ളീ, കാര്ട്ടൂണുകള് വളരെക്കുറച്ച് മാത്രമല്ലേ ബ്ലോഗുകളില്‍ വരുന്നുള്ളൂ. അവ നമുക്ക് ചിത്രങ്ങള്‍ അല്ലെങ്കില്‍ നര്‍മ്മം എന്നിവയില്‍ ഏതെങ്കിലും വിഭാവത്തില്‍ അവയുടെ ഉള്ളടക്കമനുസരിച്ച് ഉള്പ്പെടുത്താവുന്നതല്ലേയുള്ളൂ.
അതുല്യച്ചേച്ചീ, സിജൂ, നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി. നിങ്ങള്‍ നിര്‍ദ്ദേശിച്ചവയും ഉള്‍ക്കൊള്ളിച്ച് പുതിയ ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. അഭിപ്രായങ്ങള്‍ അറിയിക്കുക.
01. അറിയിപ്പുകള്
02. കഥകള്‍
03. കവിതകള്‍
04. കുറിപ്പുകള്‍
05. ചിത്രങ്ങള്‍
06. നര്‍മ്മം
07. നിരൂപണം
08. പാചകം
09. പുസ്തകപരിചയം
10. പുരാണങ്ങള്‍
11. പ്രാദേശികം
12. ബാലവേദി
13. മത്സരങ്ങള്‍
14. യാത്രാവിവരണം
15. രാഷ്ട്രീയം
16. ലേഖനം
17. വിജ്ഞാനം
18. വീഡിയോ
19. സിനിമ
20. സംഗീതം
വിഭാഗങ്ങള്‍ പോര്‍ട്ടലില്‍ കൊള്ളിച്ചാല്‍ പിന്നെ തിരുത്തലും മറ്റും ബുദ്ധിമുട്ടാകുമെന്നതിനാല്‍ അഭിപ്രായങ്ങള്‍ ഉടന്‍ അറിയിക്കണമെന്ന് താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു.
ആവശ്യത്തിന് വിഭാഗങ്ങള്‍ വന്നതിനാല്‍ ഇനി പോസ്റ്റുകള്‍ ഒന്നിലധികം വിഭാഗങ്ങളില്‍ വരില്ല എന്ന് തോന്നുന്നു. അതിനാല്‍ ഈ വിഭാഗങ്ങള്‍ പോര്‍ട്ടലില്‍ ചേര്‍ക്കുന്നതോടുകൂടി പോസ്റ്റുകള്‍ ഒരു വിഭാഗത്തില്‍ മാത്രമേ ഉള്‍ക്കൊള്ളിക്കാന്‍ പറ്റുകയുള്ളൂ. ഇത് എല്ലാവര്ക്കും സമ്മതമെന്ന് കരുതുന്നു. അല്ലെങ്കില്‍ അറിയിക്കുക. ഉചിതമായ മാറ്റങ്ങള്‍ വരുത്തുന്നതാണ്.(ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ച ഒരു അശ്വവദനന് നന്ദി)
ശ്രീജിത്തേ,
ചിത്രങ്ങളിലൂടെ കഥയും കാര്യങ്ങളും പറയുന്ന ബ്ലോഗുകളേതു വിഭാഗത്തില്‍ പെടുത്താന്‍ കഴിയും.
പലപ്പോഴും അതില്‍ ചിത്രങ്ങള്‍ പ്രസക്തമല്ല. എന്നാല്‍ ചിത്രമില്ലെങ്കില്‍ അപ്രസക്തമാവുകയും ചെയ്യും.
ഇന്നത്തെ ബൂലോഗത്തെ പൂര്‍ണ്ണമായി കാറ്റഗറൈസ് ചെയ്യാന്‍ ഇതു മതീന്നു തോന്നുന്നു ശ്രീജിത്തേ.
വേണു ഉദ്ദേശിച്ചത് സാക്ഷിയുടേതുപോലെയുള്ള ബ്ലോഗുകളല്ലേ, അവ കഥകള്‍ എന്ന വിഭാഗത്തില്‍ പെടുത്തുന്നതല്ല്ലേ നല്ലത്? സചിത്ര ലേഖനങ്ങള്‍ എന്ന ഒരു വിഭാഗം അവശ്യമാണോ. എങ്കില്‍ ചേര്‍ക്കാം. എന്താണ് അഭിപ്രായം?
ദേവേട്ടാ, നന്ദി.
ആശംസകള്‍. അഭിനന്ദനങ്ങള്‍.
ഓഡിയോ വിഭാഗത്തോട് വിരോധമുണ്ടോ ശ്രീജി?ഞാന്‍ ഒരു മെയിലിട്ടിരുന്നു, അതിനെ സംബന്ധിച്ച്.(വീഡിയോയും, ഓഡിയോയും ഒരുമിച്ചായാല്‍ നന്ന്.)
കത്ത് കിട്ടിയില്ലല്ലോ അനംഗാരീ, ഒന്നുകൂടെ അത് admin@malayalamblogs.in എന്ന വിലാസത്തില്‍ അയക്കാമോ?
ഓഡിയോ എന്നതിനു ബദലായി സംഗീതം എന്ന വിഭാഗം ഞാന്‍ ഉള്ക്കൊള്ളിച്ചിട്ടുണ്ടായിരുന്നല്ലോ. അതു മതിയാകില്ലേ? വീഡിയോ അതിന്റെ കൂടെ കൂട്ടേണ്ടതുണ്ടോ? ചില വീഡിയോകള്‍ സംഗീതത്തിന്റേതാകാം എന്നത് സമ്മതിക്കുന്നു. പക്ഷെ കാണുന്ന സംഗീതവും കേള്‍ക്കുന്ന സംഗീതവും വ്യത്യാസമില്ലേ?
വീഡിയോ ,ഓഡിയോ എന്നതിനു പകരം ദൃശ്യം, ശ്രാവ്യം എന്നായാലോ? എല്ലാം ഉള്‍പ്പെടുമല്ലൊ.:)
qw_er_ty
ബിന്ദൂ, ക്വര്‍ട്ടി ഇട്ടതുകൊണ്ട് ഈ കമന്റ് കണ്ടില്ല. ഈ തിരുത്തലുകള്‍ ഉടന്‍ വരുത്തുന്നതാണ്. സിനിമ എന്നത് ചലച്ചിത്രം എന്നും ആക്കാം. നിര്‍ദ്ദേശത്തിന് നന്ദി.
കായികം എന്നൊരു വിഭാഗം കൂടി ഉള്‍പ്പെടുത്താന്‍ ബ്ലോഗ് പോര്‍ട്ടല്‍ ടീം തീരുമാനിച്ചിട്ടുണ്ട്.
എല്ലാവരുടേയും അഭിപ്രായങ്ങള്‍ മാനിച്ച് മലയാളം ബ്ലോഗ് പോര്‍ട്ടലിന്റെ വിഭാഗങ്ങള്‍ പുനക്രമീകരിച്ചിട്ടുണ്ട്. പഴയ വിഭാഗങ്ങളില്‍ ചിലത് നീക്കം ചെയ്തതിനാല്‍ പോസ്റ്റുകള്‍ക്ക് മുന്‍പുണ്ടായിരുന്ന വിഭാഗങ്ങള്‍ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ആരും വിരോധം വിചാരിക്കരുത് ദയവായി.
മറ്റൊരു മാറ്റം വരുത്തിയത്, ഇനി പോസ്റ്റുകള്‍ക്കും ബ്ലോഗുകള്‍ക്കും ഒരൊറ്റ വിഭാഗമേ അനുവദിക്കൂ എന്നതാണ്. ആവശ്യത്തിന് വിഭാഗങ്ങളായ സ്ഥിതിക്ക് ഇനി ഒരു പോസ്റ്റ് പല വിഭാഗങ്ങളില്‍ വരാന്‍ സാധ്യത കുറവാണല്ലോ.
എല്ലാ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു. അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.
ആകെപ്പാടെ കൃഷിയെപ്പറ്റി പറയുന്നത് ഞാനാണ് “കാര്‍ഷികം” ഏതിലാണ് ഉള്‍പ്പെടുത്തിയത്.
Dear Malayalee Bloggers,
I am Hamrash from Edava, Trivandrum District. I am writing this letter to invite all of you to join Agloco. When Google started blogging many people discard it, saying that blogs are useless. Now 60% of internet users are Bloggers. I am 100% sure that the coming year will be of Agloco. S o don’t waste your time join
Agloco Now.
For more details visit Free Ads For Bloggers
Comment Cost sponsored by Designer love
ശ്രീജിത്തിനു് നവവത്സരാശംസകള്‍...
സര്‍വ്വ ഐശ്വര്യങ്ങളും നന്മകളും നേരുന്നു,
Post a Comment