Monday, November 13, 2006

മലയാളം ബ്ലോഗ് പോര്‍ട്ടല്‍ ഒരുങ്ങി.



ഇന്നലെ കൊച്ചിയില്‍ നടന്ന രണ്ടാമത് ബ്ലോഗേര്‍സ് മീറ്റില്‍ വച്ച് മലയാളം ബ്ലോഗ്‌സ് എന്ന സമഗ്ര മലയാളം പോര്‍ട്ടലിന്റെ ഉദ്ഘാടനം നടന്നു.
മീറ്റില്‍ പങ്കെടുത്ത പുതുമുഖ മലയാളം ബ്ലോഗേര്‍സ് ചേര്‍ന്നാണ് ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത്.








മലയാളം ബ്ലോഗുകള്‍ക്കായ് ഒരു സമഗ്ര പോര്‍ട്ടലിനുവേണ്ടിയുള്ള സ്വപ്നങ്ങളാണ് ഇവിടെ യാഥാര്‍ത്ഥ്യമാകുന്നത്‍. മലയാളം ബ്ലോഗുകള്‍ മുഴുവന്‍ ഒരിടത്ത് കൊണ്ടു വരിക, തരംതിരിക്കുക, പിന്മൊഴികള്‍ സ്വരൂക്കൂട്ടി വയ്ക്കുക, മലയാളം ബ്ലോഗുകളില്‍ തിരയാന്‍ കഴിയുക എന്നതിനൊപ്പം മലയാ‍ളം ബ്ലോഗുകളെക്കുറിച്ച് വേണ്ടുന്നതെല്ലാം ഒരിടത്ത് കൊണ്ടുവരിക എന്നതാണ് ഈ ശ്രമത്തിനു പിന്നിലുള്ള ഉദ്ദേശം.

ഇന്നലെ ലോഞ്ച് ചെയ്യാന്‍ വേണ്ടി ഒരാഴ്ചയ്ക്കുള്ളില്‍ ഒരുക്കിയെടുത്ത ഈ ബീറ്റാ വെര്‍ഷനില്‍ ഒരുപാട് ബാലാരിഷ്ടതകള്‍ ഉണ്ടെന്നറിയാം. ഇതിനകം തന്നെ പലരും പലതും സൂചിപ്പിക്കുകയും ചെയ്തു. മലയാളം ബ്ലോഗിങിന്റെ വളര്‍ച്ചയില്‍ ചൂണ്ടുപലകകളിലേക്കൊക്കെ ലിങ്ക് ചെയ്തുകൊണ്ടും ബ്ലൊഗ്ഗേര്‍സിന്റേയും വായനരുടേയും ഒക്കെ അഭിപ്രായങ്ങള്‍ മാനിച്ചുകൊണ്ടും ആയിരിക്കും ഇതിന്റെ ശരിയായ രൂപം മെനയുക.

ബ്ലോഗിംഗിലൂടെ പരിചയപ്പെട്ട, വ്യത്യസ്തതുറയില്‍ പ്രവര്‍ത്തിക്കുന്ന ചിലരാണ് ഈ പോര്‍ട്ടലിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ പിന്നിലുള്ള ലക്ഷ്യം ബ്ലോഗ് ലോകത്തിന് തങ്ങളാല്‍ കഴിയാവുന്ന സംഭാവന നല്‍കുക എന്നതുമാത്രമാണ്.

എല്ലാ സുഹൃത്തുക്കളുടെ സഹായ സഹകരണങ്ങളും വിലയേറിയ അഭിപ്രായങ്ങളും പ്രതീക്ഷിച്ചുകൊണ്ട്,

മലയാളം ബ്ലോഗ് പോര്‍ട്ടല്‍ ടീം

33 comments:

Kumar Neelakandan © (Kumar NM) said...

ഇന്നലെ കൊച്ചിയില്‍ നടന്ന രണ്ടാമത് ബ്ലോഗേര്‍സ് മീറ്റില്‍ വച്ച് മലയാളം ബ്ലോഗ്‌സ് എന്ന സമഗ്ര മലയാളം പോര്‍ട്ടലിന്റെ ഉദ്ഘാടനം നടന്നു.
മീറ്റില്‍ പങ്കെടുത്ത പുതുമുഖ മലയാളം ബ്ലോഗേര്‍സ് ചേര്‍ന്നാണ് ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത്.

Unknown said...

ഈ ടീമിന് അഭിനന്ദനങ്ങള്‍! കുമാറേട്ടാ സര്‍പ്രൈസ് കലക്കി.

(ഓടോ:ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ മിക്കവരും ബാച്ചിലേഴ്സായത് വെറും യാദൃശ്ചികമാവും അല്ലേ?) :-)

Rasheed Chalil said...

ഇതിന്റെ അണിയറ പ്രവര്‍ത്തകരേ ഒരായിരം നന്ദി.

Promod P P said...

ദില്‍ബാ

വിവാഹിതരായ ഞങ്ങള്‍ ഒക്കെ ഇവിടെ ഒന്ന് കയറി നോക്കുന്നത്‌ ഇല്ലാതാക്കിയെ അടങ്ങു അല്ലെ?

പോര്‍ട്ടല്‍ അതി ഗംഭീരം

ആശംസകള്‍

ലിഡിയ said...

പോര്‍ട്ടലിനെ പറ്റിയുള്ള അഭിപ്രായം അന്ന് തന്നെ ശ്രീജിത്ത് വഴി അറിയിച്ചിരുന്നു, നല്ല ഉദ്യമം, സൃഷ്ടിക്കുക എന്നത് പൊതുവേ അനായാസവും പരിപാലിക്കുക എന്നത് തലവേദനയുമാകുന്ന കാലഘട്ടമാണ്, ഇത് വളര്‍ന്ന് പൂവും കായും പിടിച്ച് വന്മരമാകുന്നത് കാണാന്‍ കാത്തിരിക്കുന്നു.

-പാര്‍വതി.

അതുല്യ said...

ഒത്തുപിടിയ്കുക, മലയും പോരും. ഔദ്യോഗിക തിരക്കിനിടയിലും ഇതൊക്കെ നമുക്ക്‌ വേണ്ടി സമ്മാനിച്ചതിനു ശ്രീജിത്തിനും കുമാറിനും അഭിനന്ദനങ്ങള്‍.

കുറുമാന്‍ said...

കുമാര്‍, വളരെ നല്ല ഒരു ഉദ്യമം തന്നെ ഇത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍, ആശംസകള്‍.

ദില്‍ബാ, ബ്യാച്ചികള്‍ ഇതിന്റെ പ്രവര്‍ത്തിച്ചത് യാദൃശ്ചികമല്ല, മറിച്ച് വിവാഹിതനായ കുമാര്‍ മുന്‍ കൈ എടുത്തിട്ടാ. അല്ലെ കുമാറേ :)

ചന്തു said...

വളരെ നല്ല ശ്രമം.ടീമിന് അഭിനന്ദനങ്ങള്‍.

Mubarak Merchant said...

kumaaREttaa,
ഇതില്‍ എന്റെ ബ്ലോഗ് അങ്ങനെ കാറ്റഗറി തിരിഞ്ഞ് വരാന്‍ എന്താ ചെയ്യണ്ടെ?

Kumar Neelakandan © (Kumar NM) said...

പോസ്റ്റുകളുറ്റെ കാറ്റഗറിതിരിക്കാന്‍ അഗ്രഗേറ്റര്‍ പേജില്‍ പോവുക. add/remove categaory tag il പ്രസ്സ് ചെയ്യുക, catagory ഏതെന്നു ക്ലിക്ക് ചെയ്യുക. അപ്ഡേറ്റ് പ്രസ് ചെയ്യുക. ശുഭം. സിമ്പിള്‍!

അതുല്യ said...

ഇക്കാസേ.. ആദ്യം കാറ്റഗറിയില്‍ പെടുന്ന ഒന്ന് തന്നെ എന്ന് സാക്ഷി പത്രം എഴുതി എന്നെ കൊണ്ട്‌ ഒപ്പീടീപ്പിച്ചിട്ട്‌ മതി റ്റാഗിലോട്ടുള്ള പോക്ക്‌.

സു | Su said...

ആശംസകള്‍...

അഭിനന്ദനങ്ങള്‍...

ഒരു സസ്പെന്‍സ് ഇതായിരുന്നു. വേറെയുണ്ടോ? ;)

ഏറനാടന്‍ said...

അണിയറയില്‍ നിന്നും അരങ്ങത്തേക്ക്‌, ചരിത്രത്തിലെന്നെന്നും ഓര്‍മ്മിക്കാവുന്ന ഈ കാല്‍വെയ്‌പിന്‌ സല്യൂട്ട്‌. അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍..

mydailypassiveincome said...

നല്ല സര്‍പ്രൈസ് തന്നെ. അഭിനന്ദനങ്ങള്‍. ആശംസകള്‍. ഇതൊരു നല്ല കാല്‍‌വെപ്പ് തന്നെ.

sreeni sreedharan said...

ഈ ബൂലോകം മുഴുവന്‍ മലയാളത്തിന്‍റെ പ്രകാശം പകരാന്‍ ഈ സം‍രംഭത്തിനു സാധിക്കട്ടെ...

അരവിന്ദ് :: aravind said...

കുമാര്‍ജീ, ശ്രീജിത്തേ, മറ്റു അണിയറപ്രവര്‍ത്തകരേ..
വളരെ നന്നായിരിക്കുന്നു ഈ സംരംഭം. എല്ലാ‍ ആശംസകളും, അഭിനന്ദനങ്ങളും.
ശ്രീജിത്ത് പുതിയ പി.സി വാങ്ങിയപ്പോളേ ഞാനിത് ഊഹിച്ചിരുന്നു.
കുമാര്‍ജിയുടെ റോള്‍ ഊഹിക്കാന്‍ സാധിച്ചില്ല.
അപാരം! എത്ര അനുമോദിച്ചാലും മതിയാവില്ല, ഈ ബ്ലോഗ് ആവേശത്തെ.

ഈ blog portal, ഹിറ്റ് കൂടി കൂടി സേര്‍വര്‍ കപ്പാസിറ്റി ക്രാഷായി പുതിയ സേര്‍വര്‍ ഇടേണ്ടി വരട്ടെ എന്ന് ആശംസിക്കുന്നു.

മലയാളികള്‍ക്കെല്ലാം സന്തോഷിക്കാന്‍ ഒരു വകയായി ഈ സംരഭം.

ആശംസകള്‍ !

sreeni sreedharan said...

കുമാറേട്ടാ/ശ്രീജിത്ത്,
(“catagory ഏതെന്നു ക്ലിക്ക് ചെയ്യുക. അപ്ഡേറ്റ് പ്രസ് ചെയ്യുക”)

അപ്ഡേറ്റ് എന്ന ബട്ടണ്‍ ടാബ് അടിച്ചാലേ കാണാന്‍ സാധിക്കുന്നുള്ളൂ...

Santhosh said...

കുമാറിനും ശ്രീജിത്തിനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.

Vssun said...

നല്ല സംരംഭം.. എല്ലാ വിധ ആശംസകളും നേരുന്നു.
അഭിനന്ദനങളും..

ദിവാസ്വപ്നം said...

ശ്രീജിത്ത്‌, കുമാറേട്ടാ, ചന്ത്രക്കാരാ, ബാക്കി എല്ലാവരും,


അഭിനന്ദനങ്ങള്‍ !!


ഈ പോര്‍ട്ടല്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടട്ടേയെന്നും മലയാളം ബ്ലോഗിംഗിന്റെ ഐക്കണ്‍ ആകട്ടെയെന്നും ആശംസിക്കുന്നു. എല്ലാ തടസ്സങ്ങളെയും പിന്തള്ളി മുന്നോട്ട്‌ പോകാനുള്ള ഉത്സാഹം എന്നും ലഭിക്കട്ടേയെന്നും.

എല്ലാ ആശംസകളും...


സസ്നേഹം

Cibu C J (സിബു) said...

എന്റെ അത്യാഗ്രഹങ്ങള്‍

Kumar Neelakandan © (Kumar NM) said...

നിര്‍ദ്ദേശങ്ങളൊക്കെ വായിച്ചു.

സിബുവിന്റെ നിര്‍ദ്ദേശ പോസ്റ്റും വായിച്ചു. സിബു പറഞ്ഞ വിലയേറിയ ആ നിര്‍ദ്ദേശങ്ങളില്‍ ഭൂരിഭാഗവും ഉറപ്പായും ഞങ്ങള്‍ പരിഗണിക്കും. ഇതില്‍ പലതും ഞങ്ങളും തീരുമാനിച്ച കാര്യങ്ങള്‍ തന്നെ ആണ്. ചിന്തകളും കാഴ്ചപ്പാടുകളും‍ പലസ്ഥലങ്ങളിലും കൂട്ടി മുട്ടുന്നതില്‍‍ സന്തോഷം.

അല്പം സമയം അനുവദിക്കുക.

Kaippally said...

കൂട്ടുകാരെ.
വളരെ നല്ല ആശയമാണു്. superlatives ഉപയോഗിച്ച് സമയം കളയുന്നില്ല. ചിലകാര്യങ്ങളില്‍ ശ്രദ്ധിക്കണം.

1)Search featureല്‍ പിന്മൊഴികളും, ഉള്‍പെടുത്തണം. അതിനു ഒരു indexer ഉണ്ടാക്കിയാല്‍ മതി. ഇന്ന് ഒരിടത്തുനിന്നും മലയാളം comments search ചെയ്ത് എടുക്കാന്‍ കഴിയില്ല.

2)സിബു പറഞ്ഞതുപോലെ പൂമുഖത്ത് ഒരു സംഘം എഡിറ്റര്‍മാര്‍ തീരുമാനിക്കുന്നത് ലേഖനങ്ങള്‍ കാണിക്കുന്നതില്‍ തെറ്റില്ല അതിനോടൊപ്പം ഏറ്റവും കൂടുതല്‍ വായിക്കപെടുന്ന ലേഖനങ്ങള്‍ click through rate വെച്ച് മാത്രം തീരുമാനിക്കാവുന്നതുമാണു്.

3) Apache Jetspeed/cocoon ഉപയോഗിച്ചാല്‍ XML transformation കുറേകൂടെ എളുപ്പത്തില്‍ costomize ചെയ്യാന്‍ കഴിയും. Costomization features വളരെ കുറവാണു.

4) സ്ക്രീനിന്‍റെ സൈസ്സ് വളരെ ചെറുതാണു്. അത് Resizable ആക്കണം.

5) Tag നമ്മള്‍ വായനക്കാരാണു് തീരുമാനിക്കേണ്ടത്, അതിനു തടസം ഏര്‍പെടുത്തരുത്. പുതിയ tag കള്‍ ചേര്‍ക്കാന്‍ സൌകര്യം കൊടുക്കണം (flickr.com പോലെ). നിങ്ങള്‍ തരുന്ന Tag ഉപയോഗിക്കാന്‍ എനിക്ക് സൌകര്യമില്ലെങ്കിലോ.

എപ്പോഴും നാം ബ്ലോഗിന്‍റെയും ഇന്‍റര്നെറ്റിന്‍റേയും ജനാതിപത്യ സ്വഭാവം കാത്തുസൂക്ഷിക്കണം.

bodhappayi said...

ഗം‍ഭീരം സുഹ്രുത്തുക്കളേ!!! ആശംസകള്‍

അളിയന്‍സ് said...

ഔദ്യോഗിക തിരക്കിനിടയിലും ഇങ്ങനെയുള്ള സംരംഭങ്ങള്‍ക്ക് സമയം കണ്ടെത്തുന്ന ശ്രീജിത്തിനും കുമാര്‍ഭായിക്കും പിന്നെ ഇതിന്റെ പിന്നിലുള്ള എല്ലാവര്‍ക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍.

സൂര്യോദയം said...

ഇത്തരം നല്ലൊരു സംരംഭത്തിന്‌ ശ്രമിക്കുന്ന ടീമിന്‌ എല്ലാ വിധ ഭാവുകങ്ങളും ഒപ്പം അഭിനന്ദനങ്ങളും...

Peelikkutty!!!!! said...

നല്ല സംരംഭം..അഭിനന്ദനങ്ങള്‍.

thoufi | തൗഫി said...

ഇത്തരമൊരു സംരംഭത്തിനായി
സമയവും സമ്പത്തും അധ്വാനവും ചെലവഴിച്ച്‌
ഇത്‌ യാഥാര്‍ത്ഥ്യമാക്കിയ
അണിയറ ശില്‍പികള്‍ക്ക്‌ അഭിനന്ദനങ്ങള്‍

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

"ഒത്തുപിടിച്ചാല്‍ മലയും പോരും
ഒത്തില്ലെങ്കില്‍ മലര്‍ന്നു വീഴും
ഒത്താലതു ഒത്തതുതന്നെ
ഒക്കാതെന്തുണ്ട്?
ഒക്കാതെന്തുണ്ട്?"

രമേഷ് said...

ഒരായിരം അഭിനന്ദനങള്‍......

cmkondotty said...

ഈ റ്റീമിന് നന്ദി

cmkondotty

Unknown said...

അഭിനന്ദനങ്ങള്‍

BOBANS said...

ഇങ്ങിനെ ഒരു പ്രസ്ഥാനം തുടങ്ങിയതിനു അഭിനന്ദനങ്ങള്‍.