ഇക്കഴിഞ്ഞ മാര്‍ച്ച് മാസം പുറത്തിറങ്ങിയ ഇന്‍ഫോ കൈരളി എന്ന കേരളത്തില്‍ പ്രസിദ്ധീകരിക്കുന്ന മാസികയില്‍ “മലയാളത്തില്‍ ബ്ലോഗിങ്ങിന്” എന്നൊരു ലേഖനമുണ്ടായിരുന്നു. മുപ്പത്തി ആറാം പേജില്‍ അച്ചടിച്ച് വന്ന ലേഖനത്തിന്റെ ആദ്യ പേജ് ചുവടെ കൊടുക്കുന്നു.
ഒറ്റ നോട്ടത്തില്‍ നിന്ന് തന്നെ മനസ്സിലാകും ഈ പേജിന്റെ ലേഔട്ട് എവിടെ നിന്ന് വന്നുവെന്ന്. മലയാളം ബ്ലോഗ് പോര്‍ട്ടലിന്റെ ടെമ്പ്ലേറ്റ് അതേ പടി ഈ മാസിക ഉപയോഗിച്ചിട്ടുണ്ട്. ഞങ്ങളുടെ പോര്‍ട്ടലിന്റെ നിറങ്ങള്‍ പോലും അതേ പടി ഈ മാസികയില്‍ വന്നു. ഇതൊന്നും പോര്‍ട്ടല്‍ ശില്‍പ്പികളുടെ അറിവോ സമ്മതത്തോടെയോ അല്ല. ആകസ്മികമായി ഈ പേജ് കാണുന്നതു വരെയും ഈ മാസികയുടെ ഈ ലേഖനത്തിനെക്കുറിച്ച് പോര്‍ട്ടലിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരും അറിഞ്ഞതുകൂടി ഇല്ല.
പോര്‍ട്ടലിന്റെ ഈ ടെമ്പ്ലേറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത് കുമാറേട്ടനും മഴനൂലും ചേര്‍ന്നാണ്. പിന്നീട് ഞാനും മഴനൂലും ചേര്‍ന്ന് അത് എച്.ടി.എം.എല്‍ ആക്കുകയും ചെയ്തു. കുറേയേറെ ദിവസങ്ങളുടേയും ഫോണ്‍ വിളികളുടേയും ശ്രമമായാണ് ഈ ടെമ്പ്ലേറ്റ് രൂപപ്പെട്ടത്. അത് പെട്ടെന്നൊരു ദിവസം മറ്റൊരുടത്ത് കോപ്പി പേസ്റ്റ് ചെയ്യപ്പെട്ടതായി കാണുമ്പോള്‍ പ്രതിഷേധിക്കേണ്ടതല്ലേ?
വേണ്ട.
വേണ്ടെന്നാണ് പോര്‍ട്ടല്‍ ശില്‍പ്പികളുടെ തീരുമാനം. ഏകകണ്ഠമായിത്തന്നെയായിരുന്നു ഈ തീരുമാനം എടുക്കപ്പെട്ടത്. ഈ ടെമ്പ്ലേറ്റ് റെജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലാത്തത് കൊണ്ടോ, സൈറ്റിന്റെ ഡിസൈന് പകര്‍പ്പവകാശ നിയമങ്ങള്‍ ബാധകമാണോ എന്ന അജ്ഞതയോ അല്ല അതിനു കാരണം. ഇന്‍ഫോ കൈരളി നല്ലൊരു കാര്യത്തിനാണ് ഞങ്ങളുടെ പോര്‍ട്ടല്‍ ഡിസൈന്‍ എടുത്തത് എന്നതു തന്നെ കാരണം. പോര്‍ട്ടലിനെക്കുറിച്ചുള്ള ഒരു വരിയോ വിലാസമോ പ്രസ്തുത ലേഖനത്തില്‍ കാണാനായില്ല. എങ്കിലും പോര്‍ട്ടല്‍ ശില്‍പ്പികള്‍ സംതൃപ്തരാണ്. ബ്ലോഗിങ്ങിനെക്കുറിച്ചൊരു ലേഖനം വന്നപ്പോള്‍ അതിന് ഞങ്ങളുടെ പോര്‍ട്ടല്‍ മാറ്റുകൂട്ടിയെന്നതില്‍.
മോശമല്ലാത്ത എന്ത് ഉദ്ദേശ്യത്തിനും പോര്‍ട്ടലിനെ ഉപയോഗപ്പെടുത്തുന്നതില്‍ പോര്‍ട്ടല്‍ ശില്‍പ്പികള്‍ക്ക് ഒരെതിര്‍പ്പും ഇല്ലെന്ന് ഇതിനാല്‍ ഞങ്ങള്‍ സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു. പോര്‍ട്ടല്‍ ഉണ്ടാക്കിയിട്ടുള്ളത് മലയാളം ബ്ലോഗുകളുടെ വളര്‍ച്ചയ്ക്ക് ആവുന്ന എന്തെങ്കിലും സഹായം ചെയ്യുക എന്ന ഉദ്ദേശ്യത്തിലാണെന്നും അതിനായി ശ്രമിക്കുന്നവര്‍ക്ക് എന്ത് സഹായം ചെയ്ത് കൊടുക്കാനും പോര്‍ട്ടല്‍ ശില്‍പ്പികള്‍ ഒരുക്കമാണെന്നും കൂടെ ചേര്‍ക്കുന്നു.
മലയാളം ബ്ലോഗ് പോര്‍ട്ടലിന്റെ ഡിസൈന്‍, ഒരു മാഗസിനില്‍ കൊടുക്കാന്‍ മാത്രം ഭംഗിയുള്ളതാണെന്ന് കാണിച്ചു തന്ന ഇന്‍ഫോ കൈരളിക്ക് പോര്‍ട്ടല്‍ ശില്‍പ്പികളുടെ അകമഴിഞ്ഞ നന്ദി.
Wednesday, March 07, 2007
Subscribe to:
Posts (Atom)